കോലഞ്ചേരി

ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ്: ഓവറോള്‍ കിരീടം നേടി മൂവാറ്റുപുഴ ഇന്റര്‍നാഷ്ണല്‍ ജിംനേഷ്യം

കോലഞ്ചേരി: കോലഞ്ചേരിയില്‍ നടന്ന 45-മത് ജില്ലാ പഞ്ചഗുസ്തി മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ മൂവാറ്റുപുഴ ഇന്റര്‍നാഷണല്‍ ജിംനേഷ്യം ഓവറോള്‍ കിരീടം സ്വന്തമാക്കി. ജൂനിയര്‍, യൂത്ത്, സീനിയര്‍, മാസ്റ്റര്‍ എന്നി വിഭാഗങ്ങളിലായി അമ്പതോളം മെഡലുകളും സംസ്ഥാനതല സെലക്ഷനും കരസ്ഥമാക്കി. ജില്ലാ ആം റസിലിംഗ് അസോസിയേഷനും കോലഞ്ചേരി ഫൈറ്റേഴ്‌സ് ക്ലബും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ വിഭാഗങ്ങളിലായി 500 ഓളം പുരുഷ-വനിതാ കായിക താരങ്ങള്‍ മത്സരിച്ചു. ഇന്റര്‍നാഷ്ണല്‍ ജിം മാനേജ്‌മെന്റ് നല്‍കിയ സൗജന്യ പരിശീലനവും പ്രോത്സാഹനവുമാണ് മത്സരങ്ങളില്‍ വിജയിക്കാന്‍ തങ്ങളെ പ്രാപ്തരാക്കിയതെന്ന് വിജയികള്‍പറഞ്ഞു.

Back to top button
error: Content is protected !!