ജില്ലയിലെ ആദ്യ സമ്പൂർണ്ണ സി യു സി വാളകത്ത്

 

വാളകം: എറണാകുളം ജില്ലയിലെ ആദ്യത്തെ സമ്പൂർണ്ണ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ച് വാളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പ്രഖ്യാപിച്ച സി.യു.സി. എന്ന ആശയം വാളകം മണ്ഡലത്തിലെ 12 ബൂത്തുകളിലും പൂർത്തിയായി. 75 കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളാണ് രൂപികരിച്ചത്.

 സി.യു.സി. സമ്മേളനം മേക്കടമ്പ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ  അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ഒ. ജോർജ് അധ്യക്ഷത വഹിച്ചു. എം എൽ എ മാത്യു കുഴൽനാടൻ, സി.യു.സി. ജില്ലാ കോർഡിനേറ്റർ മാരായ പോൾ വർഗീസ്, കെ.പി ജോയി , ജീവൽ ശ്രീ പിള്ള , സി യു സി മണ്ഡലം കൺവീനർ ജോളി മോൻ ചുണ്ടയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!