ഇലഞ്ഞി പഞ്ചായത്തില്‍ കിച്ചണ്‍ ഡൈജസ്റ്ററുകളുടെ വിതരണോദ്ഘാടനം നടത്തി

ഇലഞ്ഞി: പഞ്ചായത്തിന്റെ 2023 – 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ആധുനിക ഉറവിട മാലിന്യ സംസ്‌കരണ സംവിധാനമായ കിച്ചണ്‍ ഡൈജസ്റ്ററുകളുടെ വിതരണോദ്ഘാടനം നടത്തി. 5 ലക്ഷത്തോളം രൂപ ചിലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനില്‍ അധ്യക്ഷത വഹിച്ചു. 68 ഓളം കുടുംബങ്ങളിലും, പഞ്ചായത്തിന് വിട്ടു കിട്ടിയ സ്ഥാപനങ്ങളിലും ഒരു പൈലറ്റ് പ്രോജക്ട് എന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി 2024-25 സാമ്പത്തിക വര്‍ഷവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കത്തക്ക വിധത്തില്‍ തുക ഉള്‍പ്പെടുത്തും.

6 അംഗങ്ങള്‍ ഉള്ള കുടുംബത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന രണ്ട് കിലോയോളം ഭക്ഷണ അവശിഷ്ടങ്ങളും, മറ്റ് ജൈവ മാലിന്യങ്ങളും ദിനംപ്രതി കിച്ചണ്‍ ഡൈജസ്റ്ററില്‍ നിക്ഷേപിക്കാവുന്നതാണ്. രണ്ട് യൂണിറ്റുകള്‍ അടങ്ങുന്നതാണ് ഈ സംവിധാനം. ആദ്യ യൂണിറ്റ് നിറയുന്നതിന് ഏകദേശം ആറുമാസം സമയമെടുക്കും. രണ്ടാമത്തെ യൂണിറ്റ് നിറയുന്ന സമയത്ത് ആദ്യ യൂണിറ്റിലെ മാലിന്യം വളമായി മാറി കഴിഞ്ഞിരിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ജോസഫ്, സ്ഥിരം സമിതി അധ്യക്ഷായ ഷേര്‍ളി ജോയ്, ജിനി ജിജോയ് ,മാജി സന്തോഷ് പഞ്ചായത്ത് അംഗങ്ങളായ മോളി എബ്രഹാം, ജയശ്രീ സനല്‍, സുരേഷ് ജോസഫ്, സുമോന്‍ ചെല്ലപ്പന്‍ ,സന്തോഷ് കോരപ്പിള്ള, സുജിത സദന്‍, പഞ്ചായത്ത് സെക്രട്ടറി തോമസ് ഉമ്മന്‍, വിഇഒ ജിഷ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!