ഭിന്നശേഷി വാരാചരണം നടത്തി

 

കലൂര്‍ക്കാട്: കലൂര്‍ക്കാട് ബിആര്‍സിയുടെ കീഴില്‍ ഭിന്നശേഷി വാരാചരണവും സമാപന സമ്മേളനവും നടത്തി. ഒരാഴ്ച നീണ്ടുനിന്ന പ്രവര്‍ത്തനങ്ങളാണ് ബിആര്‍സിയുടെ കീഴില്‍ നടന്നത്.ഉപജില്ലയിലെകുട്ടികള്‍ക്ക് വേണ്ടി വിവിധ മത്സരങ്ങളും രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസും
വാരാചരണത്തിന്റെ ഭാഗമായി നടത്തി.സമാപന സമ്മേളനത്തിന് മുന്നോടിയായി വാഴക്കുളത്ത് വിളംബര ജാഥയും,സൈക്കിള്‍ റാലിയും ഫ്‌ളാഷ് നടത്തി. ഭിന്നശേഷി ദിനത്തില്‍സെന്റ് ജോര്‍ജ് കോളേജ് വാഴക്കുളം നടന്നസമാപന സമ്മേളനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌പ്രൊ. ജോസ് അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് അധ്യക്ഷത വഹിച്ചു. കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഫ്രാന്‍സിസ് തെക്കേക്കര,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ജി രാധാകൃഷ്ണന്‍,
സിആര്‍സിസി കോഡിനേറ്റര്‍ സജിനി പി നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡയറ്റ് ഫാക്കല്‍റ്റി മായ എം.എസ് എബിലിറ്റിഡേ സന്ദേശം നല്‍കി.സമ്മേളനത്തിന് റിജോയ് സക്കറിയാസ് സ്വാഗതവും രമ്യാരാജ് നന്ദിയും പറഞ്ഞു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍വിവിധകലാ
പരിപാടികള്‍ അവതരിപ്പിച്ചു.പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റ്അനു മൂവാറ്റുപുഴകുട്ടികള്‍ക്കുവേണ്ടി പ്രത്യേക കലാപരിപാടി നടത്തുകയുണ്ടായി. വൈകുന്നേരം നടന്ന സമ്മാനദാനം കല്ലൂര്‍ക്കാട് മുന്‍ ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റര്‍ ബിജു എം കെ നിര്‍വഹിച്ചു.

 

Back to top button
error: Content is protected !!