ഡിജിറ്റല്‍ സര്‍വ്വേ: ബോധവത്കരണ ക്ലാസ് നടത്തി

പല്ലാരിമംഗലം: എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന കാഴ്ചപ്പാടോടുകൂടി സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന ഡിജിറ്റര്‍ സര്‍വ്വേക്കായി തെരഞ്ഞെടുക്കപ്പെട്ട പല്ലാരിമംഗലം വില്ലേജില്‍ സര്‍വ്വേ ആരംഭിക്കുന്നതിന്റെ മുന്നോടിയായി പല്ലാരിമംഗലം പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ഭൂഉടമകള്‍ക്കായി സര്‍വ്വേയുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണ ക്ലാസ്സ് നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നസിയ ഷെമീര്‍ അധ്യക്ഷയായി. സര്‍വ്വേയര്‍ ടി പി അബ്ദുള്‍ സലാം, സര്‍വ്വേ വിഭാഗം ഡ്രാഫ്റ്റ്‌സ്മാന്‍ കെ പി മേരി, എന്നിവര്‍ ക്ലാസ്സ്എടുത്തു.

 

Back to top button
error: Content is protected !!