വിവിധ സർവകലാശാലകളുടെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചു.

മൂവാറ്റുപുഴ:കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ വിവിധ സർവകലാശാലകളുടെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചു. കേരള, എംജി, കാലിക്കറ്റ്, ആരോഗ്യം, മലയാളം സർവകലാശാലകളുടെ തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നേരിട്ടുള്ള സര്‍വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസലർമാർക്ക് നിർദേശം നൽകിയിരുന്നു.

Back to top button
error: Content is protected !!