മൂവാറ്റുപുഴ
ദിക്ര്‍ ഹല്‍ഖ വാര്‍ഷികവും മതപ്രഭാഷണവും ഞായറാഴ്ച

മൂവാറ്റുപുഴ : രണ്ടാര്‍കര മുഹയദ്ധീന്‍ ജുമാ മസ്ജിദ് പരിപാലന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദിക്ര്‍ വാര്‍ഷികവും റമദാന്‍ മുന്നൊരുക്ക പ്രഭാഷണവും ഞായറാഴ്ച. കോട്ടപ്പുറം എച്ച് ഐ എം മദ്രസയില്‍ വൈകിട്ട് 7.30ന് നടക്കുന്ന ദിക്‌റ് വാര്‍ഷികവും മത പ്രഭാഷണവും രണ്ടാര്‍കര മുഹയദ്ധീന്‍ ജുമാ മസ്ജിദ് ഇമാം സുഹൈല്‍ ബാഖവി ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡന്റ് ജമാല്‍ ചാലില്‍ അധ്യക്ഷത വഹിക്കും. പെരുമ്പിളിച്ചിറ ജുമാമസ്ജിദ് ചീഫ് ഇമാം ഷെമീര്‍ ഹുദവി അണ്ടത്തോട് മത പ്രഭാഷണത്തിനും ദുആ മജ്ലിസിനും നേത്രത്വം നല്‍കും .അജ്മല്‍ മുഹമ്മദ് ബാഖവി, ഷമീര്‍ മൗലവി അല്‍ ഖാസിമി, മുഹമ്മദ് അഹ്‌സനി, അലി മൗലവി, മഹല്ല് ഭാരവാഹികളായ ഷിജാസ് കോട്ടകുന്നേല്‍, ഫാറൂഖ് മടത്തോടത്ത് എന്നിവര്‍ പ്രസംഗിക്കും.