വികസന സെമിനാര്‍ ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു

പോത്താനിക്കാട്: പഞ്ചായത്തില്‍ 14-ാം പഞ്ചവത്സര പദ്ധതിയുടെ 2022-23 ലെ വികസന സെമിനാര്‍ ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. പോത്താനിക്കാട് ഫാര്‍മേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ സെമിനാറില്‍ 2.65 കോടി രൂപയുടെ പദ്ധതി നിര്‍ദേശങ്ങളാണ് ഉള്‍പ്പെടുത്തിയത്. ആരോഗ്യ മേഖലയ്ക്കും, ലൈഫ് ഭവന പദ്ധതിക്കും പ്രഥമ പരിഗണന നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.എം. ജോസഫ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ജിനു മാത്യു പദ്ധതി അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം. ബഷീര്‍, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ്, ഡോളി സജി, ജോസ് വര്‍ഗീസ്, സജി വര്‍ഗീസ്, മേരി തോമസ്, ആശ ജിമ്മി, സാലി ഐപ്പ്, പ്ലാന്‍ കോ- ഓര്‍ഡിനേറ്റര്‍ ഷിജി സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!