മാത്യു കുഴലനാടന്‍ എംഎല്‍എയ്ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ പ്രതിഷേധ സമരം നടത്തി

 

മൂവാറ്റുപുഴ : പോക്സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സംരക്ഷിക്കുന്ന മാത്യു കുഴലനാടന്‍ എംഎല്‍എയ്ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ പ്രതിഷേധ സമരം നടത്തി മാത്യു കുഴലനാടന്‍റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നടന്ന സമരം മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ടി.വി. അനിത ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ബീന ബാബുരാജ് അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം റഷീദ സലീം, ജില്ലാ ജോയിന്‍റ് സെക്രട്ടറി ഭാസുരാദേവി, ജില്ലാ എക്സിക്യൂട്ടീവംഗം കല്പനാ ദത്ത്, സിപിഎം ഏരിയാ കമ്മിറ്റിയംഗം വി.ആര്‍. ശാലിനി, മഹിളാ അസോസിയേഷന്‍ ഏരിയാ സെക്രട്ടറി പി.പി. നിഷ, പ്രസിഡന്‍റ് ഷാലി ജെയിന്‍, ട്രഷറര്‍ രാജി ദിലീപ് എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!