ജനാധിപത്യ കേരള കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മൂവാറ്റുപുഴയില്‍ ചേര്‍ന്നു

മൂവാറ്റുപുഴ: ജനാധിപത്യ കേരള കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മൂവാറ്റുപുഴയില്‍ ചേര്‍ന്നു. നാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷേവ. പൗലോസ് മുടക്കന്തല അധ്യക്ഷത വഹിച്ചു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി നവ കേരള സദസിലുടെ ജനങ്ങളെ കാണുവാനും, പരാതികളും, നിര്‍ദ്ദേശങ്ങളും കേള്‍ക്കുവാനും, അവ പരിഹരിക്കുന്നതിനുമായി ഡിസംബര്‍ 10ന് മൂവാറ്റുപുഴയിലെത്തുന്ന മുഖ്യമന്ത്രിക്കും, മറ്റ് മന്ത്രിമാര്‍ക്കും ഉജ്ജ്വലമായ വരവേല്‍പ്പ് നല്‍കുവാന്‍ യോഗം തീരുമാനിച്ചു. ഡിസംബര്‍ 11ന് കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവ് കെ.എം ജോര്‍ജ് അനുസ്മരണ യോഗം നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. ഇമ്മാനുവല്‍ പാലക്കുഴി, ബെസ്റ്റിന്‍ ചേറ്റൂര്‍, സിബി പെരിങ്ങാലപ്പിള്ളില്‍, അഡ്വ. പി.വി ബേബി, ആന്റണി പുല്ലന്‍, അലി നെല്ലിക്കുഴി, ഷൈനി ഇമ്മാനുവല്‍, ലാലി ബെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!