തൊടുപുഴയുടെ മനം കവര്‍ന്ന് ഡീന്‍ കുര്യാക്കോസ്

തൊടുപുഴ: തിളച്ചു മറിയുന്ന ചൂടിലും തൊടുപുഴയുടെ മനം കവര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ സ്ഥാനാര്‍ത്ഥി പര്യടനം. ഇന്ന് തൊടുപുഴ നിയോജക മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തിയ ഡീന്‍ കുര്യാക്കോസിന് നാല്‍പതോളം കേന്ദ്രങ്ങളിലാണ് സ്വീകരണം ഒരുക്കിയത്. പട്ടയം കവലയില്‍ നടന്ന സ്ഥാനാര്‍ത്ഥി പര്യടന ഉദ്ഘാടനം യുഡിഎഫ് ജില്ല കണ്‍വീനര്‍ എം.ജെ ജേക്കബ് നിര്‍വഹിച്ചു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനവിധിയായി ഈ തെരഞ്ഞെടുപ്പ് മാറുമെന്ന് എം.ജെ ജേക്കബ് പറഞ്ഞു. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണി അധികാരത്തില്‍ വരണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ധൂര്‍ത്തിന്റെയും അഴിമതിയുടെയും ഫലം അനുഭവിക്കുന്നത് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളാണ്. കടക്കെണിയിലായ കേരളത്തെ രക്ഷിക്കുവാന്‍ യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് അദ്ദേഹം പറഞ്ഞു. എ.എം ഹാരിദ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എസ് അശോകന്‍, എം.എന്‍ ഗോപി, കെ.എം.എ ഷുക്കൂര്‍, എന്‍.ഐ ബെന്നി, ജോസി ജേക്കബ്, കെ സുരേഷ് ബാബു, ടി.കെ നവാസ്, ഇന്ദു സുധാകരന്‍, ജാഫര്‍ ഖാന്‍ മുഹമ്മദ്, ഷിബിലി സാഹിബ്, വി.ഇ താജുദ്ധീന്‍, ജോണ്‍ നെടിയപാല, എം.ഡി അര്‍ജുനന്‍, ജോസഫ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

തൊടുപുഴ നഗരസഭയിലും കുമാരമംഗലം, കോടികുളം, വണ്ണപ്പുറം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍ എന്നി പഞ്ചായത്തുകളിലുമാണ് ചൊവ്വാഴ്ച്ച ഡീന്‍ പ്രചരണം നടത്തിയത്. മുതലാക്കോടം, പാറത്തലക്കപ്പാറ, പെരുമ്പിള്ളിച്ചിറ, ഏഴല്ലൂര്‍, ഈസ്റ്റ് കലൂര്‍, ഉദ്ഘാടന സമ്മേളനത്തിന് ശേഷം പാറപ്പുഴ, കോടികുളം, വെള്ളംചിറം, കിഴക്കേ കോടികുളം, കാളിയാര്‍, മുള്ളന്‍ കുത്തി, ഒടിയ പാറ, വണ്ണപ്പുറം, മുള്ളരിങ്ങാട്, വെള്ളക്കയം എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തീകരിച്ചു. ഉച്ചക്ക് ശേഷം പട്ടയക്കുടി, ബ്ലാത്തി കവല, മുണ്ടന്‍ മുടി, വെണ്മറ്റം, തൊമ്മന്‍ക്കുത്ത്, മുളപ്പുറം ആശാന്‍ കവല, നെയ്യശേരി ഹൈസ്‌കൂള്‍, കോട്ടക്കവല എന്നിവിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സ്വീകരണം ഏറ്റുവാങ്ങി. വൈകിട്ട് നെയ്യശേരികവല, കരിമണ്ണൂര്‍, പന്നൂര്‍, തട്ടക്കുഴ, പെരിങ്ങാശ്ശേരി, ആള്‍ക്കല്ല്, ചീനിക്കുഴി, കോട്ട കവല, അമയപ്ര, പാറേക്കവല എന്നി പ്രദേശങ്ങളില്‍ കൂടി സ്വീകരണം ഏറ്റുവാങ്ങി പര്യടനം രാത്രി ഉടുമ്പന്നൂരില്‍ സമാപിക്കും.

നാളെ കൊട്ടിക്കലാശം

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് നാളെ രാവിലെ അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. തുടര്‍ന്ന് കട്ടപ്പനയിലെത്തി വോട്ടര്‍മാരെ കണ്ടതിന് ശേഷം 11ന് റോഡ് ഷോ. ഉച്ചക്ക് ശേഷം കോതമംഗലത്ത് നിന്നും മൂവാറ്റുപുഴ വഴി തൊടുപുഴയിലേക്ക് റോഡ് ഷോ. തുടര്‍ന്ന് തൊടുപുഴയില്‍ കൊട്ടിക്കലാശം.

 

Back to top button
error: Content is protected !!