പല്ലാരിമംഗലത്ത് ഡിസിസി തുറന്നു

 

മൂവാറ്റുപുഴ : പല്ലാരിമംഗലം പഞ്ചായത്തില്‍ ആരംഭിച്ച ഡൊമിസിലറി കോവിഡ് കെയര്‍ സെന്ററിന്റെ ഉദ്ഘാടനം നിയുക്ത എംഎല്‍എ ആന്റണി ജോണ്‍ നിര്‍വഹിച്ചു. കൂവള്ളൂര്‍ ഇര്‍ഷാദിയ്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സെയ്തുമുഹമ്മദ് അല്‍ കാസിമി വിട്ടുനല്‍കിയ സ്‌കൂള്‍ കെട്ടിടത്തിലാണ് ഡിസിസി പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ താമസിക്കാനായി രണ്ട് ബ്ലോക്കുകളിലായി 30 ബെഡുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഡിവൈഎഫ്‌ഐ പൈമറ്റം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഡിസിസിക്ക് ആവശ്യമായ ബക്കറ്റും കപ്പും പുലിക്കുന്നേപ്പടി ജുമാ മസ്ജിദ് പരിപാലന സമിതി പഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയിരുന്നു. വ്യാപാരികളും അടിവാട്, മാവുടി ജുമാമസ്ജിദ് പരിപാലന സമിതിയും അവശ്യവസ്തുക്കളും പിപിഇ കിറ്റും വാങ്ങി നല്‍കി.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ്, സെക്രട്ടറി എം എം ഷംസുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് നിസാമോള്‍ ഇസ്മായില്‍, കവളങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്, സിപിഐഎം ലോക്കല്‍ സെക്രട്ടറി എംഎം ബക്കര്‍, വാര്‍ഡ് മെമ്പര്‍മാര്‍, യൂത്ത് കോഡിനേറ്റര്‍ ഹക്കീംഖാന്‍, വിഎസ് നൗഫല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്യാപ്ഷന്‍..
കൂവള്ളൂര്‍ ഇര്‍ഷാദിയ്യ സ്‌കൂളില്‍ ആരംഭിച്ച ഡിസിസി സെന്റര്‍ ആന്റണി ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു

Back to top button
error: Content is protected !!