അപകടകരമായ സംരക്ഷണ ഭിത്തി നീക്കണം: കോടതി

 

പിറവം: പാമ്പാക്കുട ആല്‍പാറ- മാങ്കു റോഡിലെ അശാസ്ത്രീയമായ സംരക്ഷണഭിത്തി 2 മാസത്തിനു ഉള്ളില്‍ നീക്കി. അപകടാവസ്ഥ പരിഹരിക്കണമെന്ന് ഹൈക്കോടതി. കൂരാപ്പിള്ളി ജംക്ഷനില്‍ റോഡിലേക്ക് ഇറക്കിക്കെട്ടിയ ഭിത്തി അപകടകരമാണെന്നു ചൂണ്ടിക്കാട്ടി നാട്ടുകാരാണ് കോടതിയെ സമീപിച്ചത്. സംരക്ഷണഭിത്തി അപകടകരമാണെന്ന ആദ്യ പരാതിക്കു പരിഹാരമില്ലാതെ വന്നതിനാല്‍ റവന്യൂ വകുപ്പിലും പഞ്ചായത്തിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയി രുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കയ്യേറ്റം ഉണ്ടെന്നു അധികൃതര്‍ സ്ഥിരീകരിച്ചെങ്കിലും തുടര്‍ നടപടി വൈകി. ഇതേതുടര്‍ന്നാണ് നാട്ടുകാര്‍ കോടതിയെ സമീപിച്ചത്.

 

 

Back to top button
error: Content is protected !!