ഭിന്നശേഷിക്കാർക്ക് മഴക്കോട്ട് വിതരണം നടത്തി 

കോലഞ്ചേരി : തണൽ പാരാപ്ലീജിക് കെയറും ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച മുച്ചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ ക്കുള്ള മഴക്കോട്ട് വിതരണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ ലിസ്സി അലക്സ് ഉദ്ഘാടനം ചെയ്തു.പൊതു ഇടങ്ങളിൽ ഭിന്നശേഷിക്കാർക്ക് തുല്യപരിഗണന ഉറപ്പാക്കാൻ പൊതു സമൂഹത്തിന്റെ ജാഗ്രതയുണ്ടാകണമെന്ന് അധ്യക്ഷത വഹിച്ച തണൽ പാലിയേറ്റീവ് ആന്റ് പാരാപ്ലീജിക് കെയർ ജനറൽ സെക്രട്ടറി കെ.കെ. ബഷീർ അഭിപ്രായപ്പെട്ടു.ഭിന്നശേഷിക്കാരുടെ അവകാശപ്പോരാട്ടങ്ങൾക്ക് എന്നും മുന്നിട്ടിറങ്ങുമെന്ന് മുഖ്യാതിഥിയായ ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന ജോ.സെക്രട്ടറി രാജീവ് പള്ളുരുത്തി പറഞ്ഞു.കോലഞ്ചേരി ഹെവന്ലി ഫിസ്റ്റ് ഹാളിൽ നടന്ന ചടങ്ങിൽ പൂതൃക്ക ഗ്രാമ പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പോൾ വെട്ടിക്കാട് , ബ്രദർ കെ വൈ ജോർജ് കുട്ടി, എ കെ ഡബ്യു ആർ എഫ് ജില്ലാ പ്രസിഡന്റ് പൈലി നെല്ലിമറ്റം, ജില്ലാ സെക്രട്ടറി കെ ഒ ഗോപാലൻ, എന്നിവർ പ്രസംഗിച്ചു.ജില്ലാ ഉപദേശക സമിതി അംഗങ്ങളായ മണി ശർമ്മ, ദിപാമണി, ജില്ലാ ഭാരവാഹികളായ റ്റി ഓ പരീത്, എം കെ സുധാകരൻ, മത്തായി വാരപ്പെട്ടി, ബഷീർ പോഞ്ഞാശ്ശേരി എന്നിവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!