ആരക്കുഴയിൽ സി.പി.എം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു.

 

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്തിലെ സി.പി.എം.
പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു.
പാറമട മാഫിയയ്ക്ക് ഒത്താശ ചെയ്യുന്ന മേഖലയിലെ സി.പി.എം. ന്റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തിയാണ് ഇവർ സി.പി.എം. വിട്ടത്. സി.പി.എം. ബ്രാഞ്ച് സെക്രട്ടറി രാജേഷ് പാറയ്ക്കൽ, മുൻ പഞ്ചായത്തംഗം അനീഷ് കരുണാകരൻ തുടങ്ങിയവരാണ് കോൺഗ്രസിൽ ചേർന്നത്. ഇവർക്കൊപ്പം പ്രവർത്തിച്ചിരുന്ന നിരവധിയാളുകളും കോൺഗ്രസിൽ ചേർന്നതായും ഇവർ പറഞ്ഞു. ഇന്നലെ ആരക്കുഴയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പതാകയുയർത്തി. ഡി.കെ.ടി.എഫ്. സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ അംഗത്വ വിതരണം നടത്തി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ആരക്കുഴ പഞ്ചായത്തു പ്രസിഡന്റ് ഓമന മോഹനൻ, വൈസ് പ്രസിഡന്റ് സാബു പൊതൂർ, ജോമോൻ തൊട്ടിയിൽ, മേരി പീറ്റർ, പോൾ ലൂയീസ് തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ:ആരക്കുഴയിൽ സി.പി.എമ്മിൽ നിന്ന് കോൺഗ്രസിൽ ചേർന്നവരുടെ അംഗത്വ വിതരണ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പതാകയുയർത്തുന്നു.

Back to top button
error: Content is protected !!