മൂവാറ്റുപുഴ
സിപിഐ പായിപ്ര ബ്രാഞ്ച് കമ്മറ്റി: റ്റി ഇ മൈതീൻ അനുസ്മരണവും പഠനോപകരണ വിതരണവും, വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി

മൂവാറ്റുപുഴ: സി പി ഐ പായിപ്ര ബ്രാഞ്ച് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ റ്റി ഇ മൈതീൻ അനുസ്മരണവും പഠനോപകരണ വിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവുംനടത്തി.സി പി ഐ ലോക്കൽ സെക്രട്ടറി ഇ.ബി ജലാൽ അധ്യക്ഷതവഹിച്ചു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ.കെ.ശ്രീകാന്ത് സ്വാഗതം ആശംസിച്ചു. പൊതുസമ്മേളനം സി.കെ.ആശ എം എൽ എ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ.അരുൺ റ്റി.ഇ. മൈതീൻ അനുസ്മരണ പ്രഭാഷണം നടത്തി.പഠനോപകരണ വിതരണം മുൻ എംഎൽഎ എൽദോ എബ്രഹവും വിദ്യാഭ്യാസ അവാർഡ് ദാനം സി പി ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കലും നിർവ്വഹിച്ചു.
എഐ വൈ എഫ് മേഖല സെക്രട്ടറി അൻഷാജ് തേനാലി, ബ്രാഞ്ച് സെക്രട്ടറിമാരായ റ്റി.എം.ഷെബീർ, സിദ്ധീഖ് വി.എം, മുൻ പഞ്ചായത്തംഗം നസീമ സുനിൽ,ബാലവേദി പായിപ്ര യൂണിറ്റ് പ്രസിഡൻ്റ് അഷ്കർ കബീർ എന്നിവർ പ്രസംഗിച്ചു.