ചികിത്സയിലുള്ള പിതാവിനെ കാണാനെത്തിയ മകന്‍ കുഴഞ്ഞുവീണ് മരിച്ചു

കോലഞ്ചേരി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാനെത്തിയ മകന്‍ കുഴഞ്ഞു വീണ് മരിച്ചു. റിട്ട. നേവി ഉദ്യോഗസ്ഥന്‍ നെല്ലാട് വീട്ടൂര്‍ കല്ലറയ്ക്കല്‍ കെ.എസ് ഷിജു (49) ആണ് മരിച്ചത്. നെല്ലാട് കല്ലറയ്ക്കല്‍ സ്റ്റോഴ്‌സ് ഉടമയായിരുന്ന കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവ് കെ.പി. ശിവശങ്കരന്‍ നായരെ കണ്ട് പുറത്തിറങ്ങിയ ഉടന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. സംസ്‌കാരം ശനിയാഴ്ച 3 ന് വീട്ടൂരിലെ തറവാട് വളപ്പില്‍. മക്കള്‍: അനുപമ, മധുരിമ (ഇരുവരും വിദ്യാര്‍ഥികള്‍) മാതാവ്: പി. കൃഷ്ണകുമാരി.

Back to top button
error: Content is protected !!