സി.പി.ഐ പായിപ്ര ലോക്കല്‍ കമ്മിറ്റി: എ.എ അനില്‍ അനുസ്മരണം നടത്തി

മൂവാറ്റുപുഴ: സിപിഐ പായിപ്ര ലോക്കല്‍ കമ്മിറ്റി അംഗവും തൃക്കളത്തൂര്‍ സര്‍വീസ് സഹ.ബാങ്ക് അംഗവുമായിരുന്ന എ.എ അനില്‍ അനുസ്മരണ യോഗം നടത്തി. സി.പി.ഐ പായി പ്ര ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേഴയ്ക്കാപ്പിള്ളി ഷമ്മാ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍. അരുണ്‍ സി.പി.ഐ ജില്ലാ അസി.സെകട്ടറി എല്‍ദോ എബ്രഹാം കെ.കെ ശ്രീകാന്ത് , ഷംസ് മുഹമ്മദ് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.സി.പി.ഐ ലോക്കല്‍ സെക്രട്ടറി ഇ.ബി ജലാല്‍ അധ്യക്ഷത വഹിച്ചു.

 

Back to top button
error: Content is protected !!