കോവിഡ് നിയന്ത്രണ ലംഘനങ്ങൾ കർശനമായി പരിശോധിക്കാൻ കളക്ടർ നിർദേശം നൽകി.

 

എറണാകുളം : ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലിലും പൊതു സ്ഥലങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശനമായ പരിശോധന നടത്താൻ ജില്ലാ കളക്ടർ എസ്. സുഹാസ് സെക്ടറൽ മജിസ്‌ട്രേറ്റുമാർക്ക് നിർദേശം നൽകി. ജില്ലയിൽ സമ്പർക്കം മൂലം കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന കൂടുതൽ കർശനമാക്കാൻ കളക്ടർ നിർദേശം നൽകിയത്.

കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി ജില്ലയിൽ താലൂക്ക് തലത്തിൽ ഫ്ലയിങ് സ്‌ക്വാഡുകൾ രൂപീകരിച്ചിരുന്നു. ഇവയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. സെക്ടറൽ മജിസ്‌ട്രേറ്റ്മാരുടെ നേതൃത്വത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കാനും കളക്ടർ നിർദേശം നൽകി. നിലവിൽ പഞ്ചായത്ത്‌, താലൂക്ക് തലങ്ങളിൽ ആണ് ഫ്ലയിങ് സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നത്.
വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ എ. ഡി. എം സാബു കെ. ഐസക്, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, അസിസ്റ്റന്റ് കമ്മിഷണർമാർ തുടങ്ങിയവർ പങ്കെടുത്തു.🛑🛑

Back to top button
error: Content is protected !!