കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ ഖബറടക്കൽ:- വിവിധ സംഘടനകൾ നേതൃത്വം നൽകി.

മൂവാറ്റുപുഴ :കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ ഖബറടക്കൽ കർമ്മങ്ങൾക്ക് യൂത്ത് കോൺഗ്രസ്, കോൺഗ്രസ്‌, ഡി.വൈ.എഫ്.ഐ. എന്നീ സംഘടനകളിലെ പ്രവർത്തകർ നേതൃത്വം നൽകി. മൂവാറ്റുപുഴ കുറുവാംകുന്നത്ത് പരേതനായ അലിയാരിന്റെ ഭാര്യ ഫാത്തിമ (83) ആണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചത്.യൂത്ത് കോൺഗ്രസ്‌ ജില്ല സെക്രട്ടറി റിയാസ് താമരപ്പിള്ളിൽ, കെ.എസ്.യു. ജില്ല സെക്രട്ടറി റംഷാദ് റഫീഖ്, കെ.എസ്.യു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ ഹാഷിം, കോൺഗ്രസ്‌ ബ്ലോക്ക് സെക്രട്ടറി കബീർ കൊടശ്ശേരി, ഡി.വൈ.എഫ്.ഐ. നേതാവ് സബി കീച്ചേരിപ്പടി തുടങ്ങിയവർ പങ്കുചേർന്നു.

Back to top button
error: Content is protected !!