കോസ്‌മോസ് സോക്കര്‍ ലീഗ് സീസണ്‍ 2: ഫുട്‌ബോള്‍ താരങ്ങള്‍ക്കായുള്ള ലേലം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി കോസ്‌മോസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കോസ്‌മോസ് സോക്കര്‍ ലീഗ് സീസണ്‍ 2വിന്റെ ഫുട്‌ബോള്‍ താരങ്ങള്‍ക്കായുള്ള ലേലം സംഘടിപ്പിച്ചു. പേഴയ്ക്കാപ്പിള്ളി കെ.വൈ.എസ് ഓഡിറ്റോറിയത്തിലാണ് ലേലം സംഘടിപ്പിച്ചത്. യുണൈറ്റഡ് എഫ്‌സി, സ്‌പോര്‍ട്ടിംഗ് എഫ്.സി, സോക്കര്‍ സിറ്റി, സോക്കര്‍ ലയണ്‍സ്, അല്‍ ഖസ്സാം യുണൈറ്റഡ് എന്നിങ്ങനെ 5 ടീമുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ഐപിഎല്‍ മാതൃകയല്‍ ടീമുടമകള്‍ കുട്ടികളെ ലേലത്തില്‍ വിളിച്ച് മത്സരിപ്പിക്കുന്ന രീതിയിലാണ് ടൂര്‍ണമെന്റ് ഒരുക്കിയിരിക്കുന്നത്. ജനുവരി പകുതിയോടെ ടൂര്‍ണ്ണമെന്റിന് തുടക്കമാകും. പ്രദേശത്തെ ഫുട്‌ബോളിനോട് താല്‍പര്യമുള്ള 50 ഓളം കുട്ടികള്‍ക്ക് അന്തര്‍ദേശീയ രീതിയില്‍ മത്സരങ്ങള്‍ കളിക്കുവാനുള്ള സൗകര്യമൊരുക്കി അതിലൂടെ മികച്ച കളിക്കാരെ കണ്ടെത്തുകയാണ് ക്ലബിന്റെ ലക്ഷ്യമെന്ന് കോസ്‌മോസ് ഭാരവാഹികള്‍ അറിയിച്ചു.

 

Back to top button
error: Content is protected !!