കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

 

കോലഞ്ചേരി :സിപിഎം ഒത്താശയോടുകൂടി രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്ത ഗുണ്ടകൾക്കെതിരെ കോലഞ്ചേരിയിൽ  പ്രതിഷേധം പ്രകടനം നടത്തി . റോഡ് ഉപരോധിച്ചു.രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്ത ക്രിമിനലുകളെ സംരക്ഷിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധപ്രകടനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ പി .എച്ച് അനൂപ്, മിഥുൻരാജ് പി എം, അജോ മനിച്ചേരി, സിജു കടയ്ക്കനാട് തുടങ്ങിയവർ നേത്യത്വം നൽകി. നിബു കെ കുര്യാക്കോസ്, കെ വി യൽദോ ,കെ പി തങ്കപ്പൻ, ബിനീഷ് പുല്യാട്ടേൽ, അനിബെൻ കുന്നത്ത് , അരുൺ വാസു, ജയിംസ് പാറക്കാട്ടിൽ, പോൾസൺ പീറ്റർ , ലിജോ മാളിയക്കൽ, ഈ എം നവാസ്, ടി.പി വറുഗീസ് , പി ഡി സന്തോഷ് കുമാർ , പൗലോസ് മുണ്ടയ്ക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു

Back to top button
error: Content is protected !!