കോൺഗ്രസ്സ് നൂറാം സ്ഥാപക ദിനത്തോടനുബന്ധിച്ച് തിരുവാണിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി.

കോൺഗ്രസ്സ് സ്ഥാപകദിനാചരണം
കോലഞ്ചേരി: ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് നൂറാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ്സ് തിരുവാണിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ടിപ്പേട്ടയിൽ നിന്നും തിരുവാണിയൂർ കവലയിലേയ്ക്ക് ഗാന്ധി സ്മൃതി യാത്ര നടത്തി. മണ്ഡലം പ്രസിഡൻ്റ് വിജു പാലാൽ നയിച്ച പദയാത്രയ്ക്ക് പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് സാജു കറുത്തേടം പതാക കൈമാറി. വണ്ടിപ്പേട്ടയിൽ നിന്നും ആരംഭിച്ച് തിരുവാണിയൂരിൽ സമാപിച്ചു സമാപന സമ്മേളനം ഡി.സി.സി സെക്രട്ടറി സുജിത് പോൾ ഉദ്ഘാടനം ചെയ്തു .നേതാക്കളായ ജില്ലാ പഞ്ചായത്തംഗം ലിസ്സി അലക്സ് ,കെ എൻ മോഹനൻ ,വി .പി ജോർജ്, എ.കെ.പൗലോസ് ,എൽദോസ് ജോർജ് പഞ്ചായത്ത് അംഗങ്ങളായ ലിസ്സി കുരിയാക്കോസ് ,ഓമന നന്ദകുമാർ ,സജി പീറ്റർ ,ജി ബു ജേക്കബ് ,എബിൻ വർഗ്ഗീസ്, എൻ.റ്റി. സുരേഷ് ,വിജു ,വി ജോൺ ,പ്രദീപ് നെല്ലിക്കുന്നത്ത്. ലിജോ മാളിയേക്കൽ ,ജിജോ ഓ .സി,രാജേഷ് കണ്ടേത്ത്പാറ എന്നിവർ പ്രസംഗിച്ചു .

Back to top button
error: Content is protected !!