കോൺഗ്രസിന്റെ ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികൾക്ക് ആരക്കുഴയിൽ സ്വീകരണം.

 

മൂവാറ്റുപുഴ: ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികൾക്ക് ആരക്കുഴയിൽ സ്വീകരണം നൽകുന്നു. ജനുവരി 10ന് ഞായറാഴ്ച 6 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ
ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും, ഒപ്പം യൂത്ത് കോൺഗ്രസ് മെമ്പർഷിപ്പ് വിതരണവും നടക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. മുഖ്യാതിഥിയായിരിക്കും.
ആരക്കുഴയിലെ കോൺഗ്രസ് നേതാക്കൻമാർ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

Back to top button
error: Content is protected !!