ഭക്തസംഘടനാവാര്‍ഷികവും അവാര്‍ഡ് വിതരണവും നടത്തി

മൂവാറ്റുപുഴ : റാക്കാട് സെന്റ് മേരീസ് ജേക്കബേറ്റ് സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ചപ്പള്ളിയില്‍ സെന്റ് മേരീസ് സണ്‍ഡേസ്‌കൂള്‍, മോര്‍ ഈവാനിയോസ് യൂത്ത് അസോസിയേഷന്‍, മര്‍ത്തമറിയം വനിതാസമാജം എന്നിവയുടെ സംയുക്ത വാര്‍ഷികവും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകളുടെ വിതരണവും നടത്തി. വികാരി ഫാ.ബിബിന്‍ ചെറുകുന്നേല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് അസോസിയേഷന്‍ അഖില മലങ്കര വൈസ്പ്രസിഡന്റ് ജയസ്‌ജോണ്‍ ഉദ്ഘാടനം നടത്തി. 57 വര്‍ഷം അധ്യാപകനായിരുന്ന ഗുരുശ്രേഷ്ഠ വി.എ.മാത്തച്ചന്‍ സാറിന് ആദരവും നല്‍കി. ഫാ.ഗീവര്‍ഗീസ് പുക്കുന്നേല്‍, ട്രസ്റ്റിമാരായ സി.സി.ബേബി, കെ.വി.പോള്‍, ഡിസ്ട്രിക് ഇന്‍സ്‌പെക്ടര്‍ പോള്‍ സി.വറുഗ്ഗീസ് ഹെഡ്മാസ്റ്റര്‍ എന്‍.സി.പൗലോസ്, വത്സ ഈശോ, ബേബി തോമസ്, കെ.കെ. ജോമോന്‍, ഡോ.ജോര്‍ജ്ജ്കുട്ടി എസ്.മംഗലത്ത്, മേരി വറുഗീസ്, ബിന്‍സി ബേബി എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!