കേര ഗ്രാമം പദ്ധതി: അശമന്നൂര്‍ പഞ്ചായത്തിനെ ഉള്‍പെടുത്തി

പെരുമ്പാവൂര്‍: സംയോജിത വിള പരിപാലന മുറകള്‍ അവലംബിച്ചു കൊണ്ട് നാളികേരത്തിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക, മൂല്യ വര്‍ദ്ധനവിലൂടെ കര്‍ഷകന് അധിക വരുമാനം ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന കേര ഗ്രാമം പദ്ധതിയില്‍ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ അശമന്നൂര്‍ ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു. മണ്ഡലത്തിലെ കൂവപ്പടി, രായമംഗലം, വെങ്ങോല, മുടക്കുഴ, ഒക്കല്‍ പഞ്ചായത്തുക്കളെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. നാളികേര കൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതാണ് കേരഗ്രാമം പദ്ധതി. പദ്ധതി പ്രകാരം 10 ഇരട്ടി വരെ നാളികേര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

 

Back to top button
error: Content is protected !!