എംആർഎം ക്രമ്പ് ഫാക്ടറി സർക്കാർ ഏറ്റെടുക്കണം: സിഐടിയു ഏരിയ സമ്മേളനം

മൂവാറ്റുപുഴ: റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ കീഴിൽ മാറാടിയിൽ പ്രവർത്തിയ്ക്കുന്ന എംആർഎം ക്രമ്പ് ഫാക്ടറി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് ഫാക്ടറി  സംരക്ഷിയ്ക്കണമെന്ന് സിഐടിയു മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നാളുകളായി ഫാക്ടറിയുടെ ക്രമ്പ് നിർമ്മാണം മന്ദഗതിയിലാണ്.ഇതിന് പരിഹാരം കാണുന്നതിനും തൊഴിലാളികളെ സംരക്ഷിയ്ക്കണമെന്നും സർക്കാർ ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.നൂറ് കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ ലഭിയ്ക്കുന്നതിനും നിർമ്മാണമേഖലയ്ക്ക് സഹായകരവുമായ മൂവാറ്റുപുഴയാറിൽ മണൽവാരൽ പുനരാരംഭിക്കണമെന്നും, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മൂവാറ്റുപുഴ – മുറിക്കൽ, കടാതി – കാരക്കുന്നം ബൈപാസുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സിഐടിയു ജില്ല ട്രഷറർ സി കെ പരീത് ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് എം എ സഹീർ അധ്യക്ഷത വഹിച്ചു . ഏരിയ സെക്രട്ടറി സി കെ സോമൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ല വൈസ് പ്രസിഡന്റ് പി എസ് മോഹനൻ, ജില്ല ജോയിന്റ് സെക്രട്ടറി എം പി ഉദയൻ ,സിപിഐ എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 35 അംഗഏരിയാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ഭാരവാഹികൾ: എം എ സഹീർ (പ്രസിഡന്റ്), കെ ജി അനിൽകുമാർ, അഡ്വ. ടോമി കളമ്പാട്ടുപറമ്പിൽ, സരിത സജികുമാർ (വൈസ് പ്രസിഡൻറുമാർ), സി കെ സോമൻ (സെക്രട്ടറി) പി എം ഇബ്രാഹിം, കെ ദിലീപ് കുമാർ, സജി ജോർജ്  (ജോയിന്റ് സെക്രട്ടറിമാർ) എം ആർ പ്രഭാകരൻ  (ട്രഷറർ).

 

Back to top button
error: Content is protected !!