ആരക്കുഴ സെൻ്റ് ജോസഫ് സ്കൂളിൽ കർഷക ദിനത്തോടനുബന്ധിച്ച് കുട്ടി കർഷകരെ ആദരിച്ചു.

 

 

 

 

ആരക്കുഴ: ആരക്കുഴ സെൻ്റ് ജോസഫ് സ്കൂളിൽ കർഷക ദിനത്തോടനുബന്ധിച്ച് കുട്ടി കർഷകരെ ആദരിച്ചു.

 

ആരക്കുഴ കൃഷി ഓഫീസിലെ അസിസ്റ്റൻറ് കൃഷി ഓഫീസർ കെ.എം ബോബൻ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ദീപ്തി സണ്ണി പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റർ റ്റിസാ റാണി,മേരി ജോർജ്, ബിന്ദു പി.പോൾ എന്നിവർ പ്രസംഗിച്ചു.

 

വീടുകളിൽ കുട്ടികൾ നടത്തിയ കാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് കുട്ടി കർഷകരെ തെരഞ്ഞെടുത്തത്.

Back to top button
error: Content is protected !!