നാളെ മുതൽ(20-4-21) കൂത്താട്ടുകുളം നഗരസഭയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം…..

 

പാലക്കുഴ :കൂത്താട്ടുകുളം നഗരസഭ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ
നാളെ മുതൽ(20-04-2021) നഗരസഭയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയും ഹോട്ടൽ , റസ്റ്റോറന്റ് , തട്ടുകട മുതലായവയുടെ പ്രവർത്തനം രാവിലെ 7 മുതൽ രാത്രി 9 വരെ ആക്കി. മാർക്കറ്റ് , ബസ് സ്റ്റേഷനുകൾ , അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നഗരസഭ ഹെൽത്ത് വിഭാഗം , പോലീസ് എന്നിവരുടെ ആഭുമുഖ്യത്തിൽ പരിശോധനകൾ നടത്തുന്നതിന് തീരുമാനിച്ചു . വിവാഹം, കൂടുതൽ ആളുകൾ പങ്കെടുക്കുന്ന മറ്റ് ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ നഗരസഭയിലും പോലീസ് സ്റ്റേഷനിലും ബന്ധപ്പെട്ടവർ അറിയിക്കേണ്ടതാണ്. ഈ സ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ച് മാത്രമെ പരിപാടി നടത്തുവാൻ പാടുള്ളൂ. ഇവിടങ്ങളിൽ നഗരസഭ ഹെൽത്ത് വിഭാഗം പരിശോധന നടത്തുമെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.

Back to top button
error: Content is protected !!