ചാലിക്കടവ് പാലം അപ്രോച്ച് റോഡ്: അപാകതകൾ പരിഹരിക്കും; മന്ത്രി റിയാസ്

 

മുവാറ്റുപുഴ: മൂവാറ്റുപുഴ – തേനി അന്തർ സംസ്ഥാന പാതയിൽ ചാലിക്കടവ് പാലം അപ്രോച്ച് റോഡ് പുനർനിർമ്മാണത്തിനെതിരെ ഉയർന്ന പരാതികൾ പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സർവ്വകക്ഷി നിവേദകസംഘത്തിന് ഉറപ്പ് നൽകി. മാത്യു കുഴൽ നാടൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ രണ്ടാർ – കിഴക്കേക്കര വികസന സംരക്ഷണ സമിതി നൽകിയ നിവേദനം സ്വീകരിച്ചു കൊണ്ടാണ് മന്ത്രിയുടെ ഉറപ്പ്. ഇതിനായി നിർമ്മാണ ചുമതലയുള്ള കെ.എസ്.ടി.പി.യുടെ ഉന്നതതല യോഗം അടിയന്തിരമായി ചേർന്ന് പ്രശ്ന പരിഹാരം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി റിയാസ് അറിയിച്ചു. റോഡിന് അതൃത്തി കല്ലുകളും, സംരക്ഷണ ഭിത്തിയും ഇല്ലെന്നും, ഓടകളും നടപ്പാതകളും മറ്റും നിർമ്മിക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ടു്. നഗരത്തിലെ ഗതാഗത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള, ടൗൺ റിംഗ് റോഡിൻ്റെ ഭാഗമായ പാതയുടെ സാധ്യത അധികൃതരുടെ അനാസ്ഥ മൂലം നഷ്ടപ്പെടുത്തരുതെന്നും വികസന സമിതി ആവശ്യപ്പെട്ടിരുന്നു. മാത്യു കുഴൽ നാടൻ എം.എൽ.എ.യോടൊപ്പം, സമിതി നേതാക്കളായ കെ.എം.അബദുൽ മജീദ്, അജി മുണ്ടാട്ട്, കെ.യു.പ്രസാദ്, കെ.എ.അബ്ദുൽ സലാം, എൻ.പി.ജയൻ, എന്നിവരും മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.

Back to top button
error: Content is protected !!