സി എഫ് എൽ റ്റി സിലേക്ക് ഫ്രിഡ്ജും, കസേരകളും നൽകി ചിന്നമ്മ ടീച്ചർ മാതൃകയായി.

കോതമംഗലം:കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്ററിലേക്ക്(സി എഫ് എൽ റ്റി സി)പുതിയ ഫ്രിഡ്ജും,10 കസേരകളും
നൽകി തങ്കളം പുക്കുന്നേൽ വീട്ടിൽ ചിന്നമ്മ ടീച്ചർ മാതൃകയായി.ആൻ്റണി ജോൺ എം എൽ എ സാധനങ്ങൾ ഏറ്റുവാങ്ങി.തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എൻ യു അഞ്ജലി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകി സഹായിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി കോതമംഗലം താലൂക്ക് ഓഫീസിൽ കളക്ഷൻ സെൻ്റർ ആരംഭിച്ചിട്ടുണ്ടെന്നും,സെൻ്ററുകളിലേക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുവാൻ സുമനസ്സുകളുടെ സഹായം ഉണ്ടാകണമെന്നും എം എൽ എ അഭ്യർത്ഥിച്ചു.
Back to top button
error: Content is protected !!