കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂള്‍: നീന്തല്‍ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം നടത്തി

വാഴക്കുളം: കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന അവധിക്കാല നീന്തല്‍ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം നടത്തി. ഏപ്രില്‍ 1 മുതല്‍ മെയ് 10 വരെ വാഴക്കുളം കാര്‍മല്‍ സ്‌കൂള്‍ സ്വിമ്മിംഗ് പൂളില്‍ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ഡോ. സിജന്‍ പോള്‍ ഊന്നുകല്ലേല്‍ നിര്‍വഹിച്ചു. നീന്തല്‍ അറിയാത്തതിനാല്‍ അനുദിനം ഉണ്ടാവുന്ന അത്യാഹിതങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ സ്‌കൂള്‍ കുട്ടികളില്‍ നിര്‍ബന്ധുമായും നീന്തല്‍ പഠിച്ചിരിക്കേണ്ടതാണെന്ന് ഫാ.ഡോ. സിജന്‍ പോള്‍ പറഞ്ഞു. നീന്തല്‍ പരിശീലനത്തിനായുള്ള പ്രവേശനം ഏപ്രില്‍ 15 വരെ ഉണ്ടാകുമെന്നും, പരിശീലനം വിജയകരമായി പൂര്‍ത്തിക്കരിക്കുന്നവര്‍ക്ക് പരിശീലകരുടെ സാനിധ്യത്തില്‍ മൂവാറ്റുപുഴയാറില്‍ നീന്തുവാനുള്ള അവസരം ഉണ്ടാകുമെന്നും മുഖ്യ പരിശീലകന്‍ എം.പി തോമസ് പറഞ്ഞു.
കാര്‍മല്‍ സ്‌കൂളിലെയും സമീപ പ്രദേശങ്ങളിലുമുള്ള സ്‌കൂളുകളിലെയും നാല് വയസിന് മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് നീന്തലില്‍ പരിശീലനം നല്‍കുന്നത്. രാവിലെയും, വൈകിട്ടുമായി നടക്കുന്ന പരിശീലന ക്യാമ്പില്‍ നൂറോളം പേരാണ് പരിശീലനം നേടുന്നത്. വനിത പരിശീലകരായ കുമാരി ജെറിന്‍ ജോസഫ്, അഖിന ബാബു എന്നിവര്‍ പ്രസംഗിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി 9388607947 എന്ന നമ്പറില്‍ ബന്ധപ്പെടുക

 

Back to top button
error: Content is protected !!