അപകടം

കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റും,മതിലും ഇടിച്ചുതകർത്ത് അപകടം.രണ്ട് പേർക്ക് പരിക്ക്

മൂവാറ്റുപുഴ:കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റും,മതിലും ഇടിച്ചുതകർത്ത് അപകടം.രണ്ട് പേർക്ക് പരിക്ക്.ഇന്ന് രാത്രി 9:30ഓടെ കിഴക്കേക്കര -അടൂപറമ്പ് റോഡിൽ നെല്ലിപ്പിള്ളി തീപ്പെട്ടി കമ്പനിക്ക് സമീപമായിരുന്നു അപകടം.കിഴക്കേക്കരയിൽ നിന്നും അടൂപ്പറമ്പ് ഭാഗത്തേക്ക് പോയ മാറാടി സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിപ്പെട്ടത്.മാറാടി സ്വദേശികളായ ജെറിൻ ,പോൾസൺ എന്നിവരാണ് അപകടത്തിൽ പെട്ടത് എന്നാണ് വിവരം.വാഹനത്തിൽ മൂന്ന് പേരുണ്ടായിരുന്നു .പരിക്കേറ്റവരെ മൂവാറ്റുപുഴയിൽ നിന്നെത്തിയ അഗ്നിശമന സേനാഗംങ്ങളാണ് പുറത്തെടുത്തത് തുടർന്ന് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Back to top button
error: Content is protected !!
Close