നഗരമധ്യേ കാറും-ബസും കൂട്ടിയിടിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

മൂവാറ്റുപുഴ : നഗരമധ്യേ വാഹനാപകടം യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.ഇന്ന് വൈകുന്നേരം അഞ്ചോടെ നഗരത്തിന്റെ പ്രധാനപാതയിൽ അരമനപ്പാടി ഗ്രാൻഡ് സെന്റർ മാളിന് മുമ്പിലായിരുന്നു അപകടമുണ്ടായത്. പിറവം-മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന പിറവത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ ടി സി ബസും കച്ചേരിത്താഴത്തേക്ക് ഭാഗത്തേക്ക് പോകുകായിരുന്ന കാറുമാണ് മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂകൂട്ടിയിടിച്ചത്.കോട്ടയത്തുനിന്നും സ്വകാര്യ ആവിശ്യങ്ങൾക്ക് ശേഷം തൃശ്ശൂരിലേക്ക് മടങ്ങുകയായിരുന്ന തൃശ്ശൂർ സ്വദേശികളുടെ കാറാണ് അപകടത്തിൽ പെട്ടത്. കാറിലുണ്ടായിരുന്ന രണ്ടുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ദിശ മാറി കാർ എത്തുന്നത് കണ്ട് ബസ് ബ്രേക്ക് ചെയ്തെങ്കിലും അപകടം ഒഴിവാക്കാനായില്ല.അപകടത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് പോലീസ് ഉദ്യോഗസ്ഥരെത്തി ഗതാഗതം പുനസ്ഥാപിച്ചു.

 

Back to top button
error: Content is protected !!