നിയന്ത്രണം വിട്ട കാർ താഴ്ചയുള്ള കനാലിലേക്ക് മറിഞ്ഞ് പിതാവിനും മകനും പരിക്ക്

 

മൂവാറ്റുപുഴ : നിയന്ത്രണം വിട്ട കാർ താഴ്ചയുള്ള കനാലിലേക്ക് മറിഞ്ഞ് പിതാവിനും മകനും പരിക്ക്.രണ്ടാർ തെക്കെതോട്ടിൽ മുഹമ്മദ് നൂഹ് (38), മകൻ നിഹാദ് (10) എന്നിവർക്കാണ് പരിക്കേറ്റത്. വീടിന്റെ കാർ പോർച്ചിൽ നിന്നും റോഡിലേക്ക് ഇറക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് 20 അടിയോളം താഴ്ച്ചയുള്ള കനാലിലേക്ക് പതിച്ചത്. ഉടനെ  നാട്ടുകാർ ഇരുവരെയും കാറിനകത്ത് നിന്ന് പുറത്ത് എടുത്ത് ആശൂപത്രിയിൽ എത്തിച്ചു. നിഹാദിനെ വിദഗ്ധ ചികിൽസക്കായി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: Content is protected !!