അപകടംമൂവാറ്റുപുഴ

കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൂവാറ്റുപുഴ: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പണ്ടപ്പിള്ളി പോക്കളത്ത് സത്യന്റെ മകന്‍ ശ്യാം സത്യന്‍(33) ആണ് മരിച്ചത്. കഴിഞ്ഞ ഉത്രാടദിനത്തില്‍ രാത്രി പത്തരയോടെയാണ് അപകടം നടന്നത്. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡില്‍ മുതുകല്ലിന് സമീപം ശ്യാം സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട എതിര്‍ദിശയില്‍ വന്ന കാറിലെ പരിക്കേറ്റ യാത്രക്കാരെ നാട്ടുകാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ രാജഗിരി ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയില്‍ ശ്യാം മരണപ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട എതിര്‍ദിശയില്‍നിന്ന് വന്ന കാറിലെ യാത്രക്കാര്‍ നിസ്സാരപരുക്കുകളോടെ രക്ഷപ്പെട്ടു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ഇന്ന് വൈകുന്നേരം 3ന് വീട്ടുവളപ്പില്‍. മൂവാറ്റുപുഴ ഇന്‍ഡസ് മോട്ടോര്‍ഴ്‌സിലെ ജീവനക്കാരനായിരുന്നു ശ്യാം. ഭാര്യ: ഗ്രീഷ്മ (നഴ്‌സ്). മകള്‍: അമയ (ഒരു വയസ്സ്).

 

 

Back to top button
error: Content is protected !!