ആവേശത്തിരയിളക്കി ഉമ്മൻ ചാണ്ടി

 

മൂവാറ്റുപുഴ: കോരിച്ചൊരിഞ്ഞ മഴയത്ത് മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആവേശത്തിരയ്ക്കു നടുവിലേക്ക് നായകൻ വന്നിറങ്ങി. യു ഡി എഫ് സ്ഥാനാർഥി ഡോ. മാത്യു കുഴൽനാടൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് ഉമ്മൻ ചാണ്ടി നേതൃത്വം നൽകി.
പെരുമറ്റത്ത് നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോ വാഴക്കുളത്ത് സമാപിച്ചു. രാത്രി വൈകിയും നൂറുകണക്കിനാളുകളാണ് റോഡ് ഷോയ്ക്കൊപ്പം അണിചേർന്നത്. ഉമ്മൻചാണ്ടിയോടൊപ്പം ഡീൻ കുര്യാക്കോസ് എംപിയും വാഹന ജാഥയ്ക്ക് നേതൃത്വം നൽകി. മാത്യു ഈ തെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ഇലക്ഷൻ കമ്മിറ്റി ചെയർമാൻ പി.എം അമീർ അലി, കൺവീനർ കെ എം സലീം , ജോയി മാളിയേക്കൽ, പി.എസ്. സലിം ഹാജി, ജോസ് പെരുമ്പള്ളി കുന്നേൽ,നഗരസഭ ചെയർമാൻ പിപി .എൽദോസ് , വൈസ് ചെയർ പേഴ്സൺ സിനി ബിജു, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, യു.ഡി.എഫ് ജില്ല സെക്രട്ടറി വിൻസന്റ് ജോസഫ് , എൻ ജെ ജോർജ്, പി എ ബഷീർ എന്നിവർ സംസാരിച്ചു.

ആബിദ് അലി , ടോമി തന്നിട്ടമാക്കൽ, മുഹമ്മദ് റഫീക്ക്, സമീർ കോണിക്കൽ , ജോയ്സ് മേരി ആന്റണി, ടി എം ഹാഷിം , റിയാസ് താമര പിളളി , ടിബിൻ കല്ലൂർക്കാട് എന്നിവർ നേതൃത്വം നൽകി.

 

Back to top button
error: Content is protected !!