സി.കെ അബ്ദുന്നൂര്‍ അനുസ്മരണം നടത്തി

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് ആറാം വാര്‍ഡ് അംഗമായിരുന്ന മൈലുര്‍ സി കെ അബ്ദുന്നൂറിന്റെ ഒന്നാം ചരമവാര്‍ഷികം ആദരിച്ചു. മൈലുര്‍ ടീം ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ മൈലൂര്‍ കവലയില്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു. ടീം ചാരിറ്റി ജോയിന്റ് സെക്രട്ടറി പി.കെ ആഷിഖ് അധ്യക്ഷനായി. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍, കാലടി സര്‍വ്വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ഡോക്ടര്‍ ജേക്കബ് ഇട്ടൂപ്പ്, മാര്‍ അത്തനേഷ്യസ് കോളേജ് മുന്‍ എച്ച്ഒഡി ഡോക്ടര്‍ ബെന്നി ജേക്കബ്, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദശേഖരന്‍ നായര്‍, പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, വാര്‍ഡ് മെമ്പര്‍ കെ.കെ ഹുസൈന്‍, നിസാര്‍ ബാഖവി, മുഹമ്മദാലി ബാഖവി, മാഹിന്‍ കെ അലിയാര്‍, ഇ.എ നിസാര്‍, പി.കെ മണിക്കുട്ടല്‍, എംഎകെ ഫൈസല്‍, ഷിയാസ് മൈലൂര്‍ എന്നിവര്‍അനുസ്മരിച്ചു.

 

Back to top button
error: Content is protected !!