ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ർ മ​രി​ച്ചു

പോത്താനിക്കാട്: ബസിടിച്ച് ബൈക്ക് യാത്രികര്‍ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പില്‍ മനു മണിയപ്പന്‍ (24), ഇഞ്ചൂര്‍ ഓലിക്കല്‍ ഹണി സേവ്യര്‍ (24) എന്നിവരാണ് മരിച്ചത്. ബംഗളൂരുവില്‍ ജോലിക്ക് പോവുകയായിരുന്ന ഇരുവരും സഞ്ചരിച്ച ബൈക്ക് തമിഴ്‌നാട്  പോലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് നാട്ടില്‍ നിന്നു ജോലിക്കായി പോയതാണ് ഇരുവരും. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ട്‌നല്‍കും. മനുവിന്റെ പിതാവ്: മണിയപ്പന്‍, മാതാവ്: സരസമ്മ. ഹണിയുടെ പിതാവ്: സേവ്യര്‍. മാതാവ്: മേരി. സഹോദരി: സ്റ്റാനിയ സേവ്യര്‍.

Back to top button
error: Content is protected !!