ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം:വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പോത്താനിക്കാട്: ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പറമറ്റത്തിൽ അനിലിന്റെ മകൻ അബിൻ(15)നാണ്  മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് പെരുനീർ ഭാഗതാണ്അ പകടം നടന്നത്. മൂവാറ്റുപുഴ-കാളിയാർ റൂട്ടിൽ സർവീസ് നടത്തുന്ന റോസ് ലാൻഡ്  ബസ്സും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോവുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. പോത്താനിക്കാട് സെന്റ് മേരീസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് മരിച്ച അബിൻ. അബിന് ഒപ്പമുണ്ടായിരുന്ന ഇല്ലിക്കൽ ജോബിയുടെ മകൻ ജോബിനെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോബിനെ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്.സംഭവത്തിൽ  പോത്താനിക്കാട് പോലീസ് കേസെടുത്തു. അബിന്റെ മൃതദേഹം തൊടുപുഴ ചാഴികാട് ആശുപത്രി സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

 

Back to top button
error: Content is protected !!