കോതമംഗലം

ബഡ്‌സ് സ്കൂൾ ഫിസിയോ തെറാപ്പി & സെൻസറി റൂം ഉദ്ഘാടനം ചെയ്തു.

 

മൂവാറ്റുപുഴ: പല്ലാരിമംഗലം പഞ്ചായത്തിന്റെ ബഡ്‌സ് സ്കൂളിൽ കൊച്ചിൻ ഷിപ്യാർഡിന്റെ ധന സഹായത്തോടെ നിർമ്മാണം പൂർത്തീകരിച്ച ഫിസിയോ തെറാപ്പി & സെൻസറി റൂമിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ. നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ഖദീജ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നിസമോൾ ഇസ്മായിൽ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ്, കൊച്ചിൻ ഷിപ്യാർഡ് പ്രതിനിധികളായ പി.എൻ. സമ്പത്ത്‌ കുമാർ, എ.കെ. യൂസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എം. അബ്ദുൾ കരീം, പഞ്ചായത്ത്‌ അംഗങ്ങളായ അബൂബക്കർ മാങ്കുളം, റിയാസ് തുരുത്തേൽ, നസിയ ഷമീർ, എ.എ. രമണൻ, സി.ഡി.എസ്. ചെയർപേഴ്സൺ ഷാമില ഷാഫി, ബഡ്‌സ് സ്കൂൾ പ്രിൻസിപ്പാൾ എം.ആർ. ശ്രീകല, പഞ്ചായത്ത്‌ സെക്രട്ടറി എം.എം. ഷംസുദീൻ, അസിസ്റ്റന്റ് സെക്രട്ടറി വി.ആർ. മനോജ് എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!
Close