ഷാൾ കഴുത്തിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു.

 

കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് കുറിഞ്ഞി വട്ടേക്കാട്ട് കോളനിയിൽ ഷാൾ കഴുത്തിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു. കുറിഞ്ഞി ഗവ. എൽ.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. കുഴഞ്ഞ വീണ കുട്ടിയെ വടവുകോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയ്ക്ക് 1.50 ഓടെയാണ് സംഭവം നടന്നത്. ജോൺസൺ -സുമ ദമ്പതികളുടെ 4 കുട്ടികളിൽ മൂന്നാമത്തെ കുട്ടിയായ അരുൺ (9)നാണ് അപകടം സംഭവിച്ചത്.സംഭവ സമയംഅമ്മ പണിക്ക് പോയിരിക്കുകയായിരുന്നു. സുഖമില്ലാത്ത അച്ഛനും സഹോദര കുട്ടികളുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.പോലീസ് സ്ഥലത്തെത്തി അന്വോഷണം നടത്തി മേൽ നടപടികൾ സ്വീകരിച്ചു.ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും..

Back to top button
error: Content is protected !!