ബോധി കലാ സാംസ്‌കാരിക സംഘടനയുടെ രജത ജൂബിലി ആഘോഷ പരിപാടികൾ കോതമംഗലം മെന്റർ അക്കാഡമി ഹാളിൽ നടന്നു

 

കോതമംഗലം: ബോധി കലാ സാംസ്‌കാരിക സംഘടനയുടെ രജത ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന വനിതാ സെമിനാറിന്റെ ഉദ്ഘാടനം കോതമംഗലം മെന്റർ അക്കാഡമി ഹാളിൽ വച്ച് സുധ പദ്മജന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ എം എൽ എ ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ സ്ത്രീ ശാക്തീകരണത്തിന്റ സാമൂഹിക ബോധ്യം എന്ന വിഷയത്തെ കുറിച്ച് അഡ്വ :എ സിന്ധു (പോക്സോ കോടതി പ്രോസിക്യുട്ടർ,പെരുമ്പാവൂർ )പ്രഭാഷണം നടത്തി.തുടർന്ന് നടന്ന ചർച്ച സിന്ധു ഉല്ലാസ് നയിച്ചു . ബിന്ദു ജിജി സ്വാഗതവും ഷമീന പി എസ് നന്ദിയും പറഞ്ഞു.

Back to top button
error: Content is protected !!