മി​ന്ന​ൽ പ​രി​ശോ​ധ​ന : നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ക​ഞ്ചാ​വും പി​ടി​കൂ​ടി

പെരുമ്പാവൂര്‍: എക്‌സൈസ് സംഘം പെരുമ്പാവൂര്‍ മേഖലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവും പിടികൂടി. ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ബിനുവിന്റെ നേതൃത്വത്തില്‍ എറണാകുളം ഇഇ ആന്റ് എഎന്‍എസ്എസ് ഇന്‍സ്‌പെക്ടര്‍ കെ.പി പ്രമോദ്, പെരുമ്പാവൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ബിനീഷ് സുകുമാരന്‍, മാമല എക്സൈസ് ഇന്‍സ്പെക്ടര്‍ കലാധരനും സംഘവും സംയുക്തമായാണ് പെരുമ്പാവൂര്‍ ടൗണ്‍, കണ്ടന്തറ ഭായ് കോളനി എന്നീ പ്രദേശങ്ങളില്‍ പരിശോധന നടത്തിയത്. 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 50 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ച്തു. കൂടാതെ പൊതുസ്ഥലത്ത് മദ്യപിച്ച് കുറ്റത്തിന് രണ്ടാളുകള്‍ക്കെതിരെയും, അളവില്‍ കൂടുതല്‍ മദ്യം കൈവശം കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 23 ഗ്രാം കഞ്ചാവ് കൈവശംവച്ച കുറ്റത്തിന് ഒരു ഒറീസ സ്വദേശിക്കെതിരെയും കേസെടുത്തു.

Back to top button
error: Content is protected !!