കി​ണ​ർ വൃ​ത്തി​യാ​ക്കാ​ൻ ഇറങ്ങിയ ഗൃഹനാഥൻ മ​രി​ച്ചു

പോത്താനിക്കാട്: വീട്ടുമുറ്റത്തെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ഗൃഹനാഥന്‍ ശ്വാസം കിട്ടാതെ വെള്ളത്തില്‍ വീണ് മരിച്ചു. വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാര്‍ഡ് കുടമുണ്ട ചാപ്പലിന് സമീപം കുളമ്പേപടിയില്‍ പുഞ്ചക്കുഴി ശശിയാണ് (58) മരിച്ചത്. 25 അടി ആഴമുള്ള കിണറില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മൂന്നടിയോളം വെള്ളവുമുണ്ടായിരുന്നു. കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോള്‍ ശ്വാസം കിട്ടാതെ വരികയും തുടര്‍ന്ന് വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു. സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഇവര്‍ക്കും ശ്വാസംമുട്ട് അനുഭവപ്പെട്ടതോടെ കോതമംഗലം അഗ്‌നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ പി.എം. റഷീദിന്റെ നേതൃത്വത്തിലാണ് ശശിയെ കിണറിനുള്ളില്‍ നിന്നു പുറത്തെടുത്തത്. ഉടന്‍ കോതമംഗലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകിട്ട് നാലിന് ഒക്കല്‍ എസ്എന്‍ഡിപി ശ്മശാനത്തില്‍. ഭാര്യ: സുമതി. മക്കള്‍: അഞ്ജന, അംജിത. മരുമകന്‍: ബിനി. ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ എം. അനില്‍കുമാര്‍, സേനാംഗങ്ങളായ വി.എം. ഷാജി, ആര്‍.എച്ച്. വൈശാഖ്, വിഷ്ണു മോഹന്‍, എം.ആര്‍. അനുരാജ്, ബേസില്‍ ഷാജി, രാമചന്ദ്രന്‍ നായര്‍ എന്നിവരാണ് അഗ്‌നിരക്ഷാ സേനാ സംഘത്തിലുണ്ടായിരുന്നത്.

Back to top button
error: Content is protected !!