ആവോലിയിൽ ബിജെപി പച്ചക്കറികിറ്റുകള്‍ വിതരണം ചെയ്തു

 

ആവോലി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക(സേവാഹി സംഘടന്‍)ത്തോടനുബന്ധിച്ച് ബിജെപി ആവോലി പഞ്ചായത്തിലെ മുഖ്യ ഓട്ടോ സ്റ്റാന്റുകളായ അനിക്കാട്, അടുപറമ്പ് എന്നിവിടങ്ങളിലെ ഓട്ടോ തൊഴിലാളികള്‍ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് വി.സി. ഷാബു വിതരണോദ്ഘാടനം നിര്‍വഹിച്ചു.
യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അജിത് ബ്ലായില്‍, ബിജെപി നിയോജകമണ്ഡലം സെക്രട്ടറി രാജി രാജന്‍, എസ് സി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഷാനി ശിവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!