പായിപ്ര സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം

മൂവാറ്റുപുഴ: കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളത്തുന്നതിനും സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികള്‍ പ്രയോജനപ്പെടുത്തുന്നതിനുമായി പായിപ്ര ഗവ.യുപി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റിയാസ് ഖാന്‍ പച്ചക്കറി തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂളില അര ഏക്കര്‍ സ്ഥലത്ത് പായിപ്ര കൃഷിഭവന്റെ സഹായത്തോടെയാണ് പച്ചക്കറി കൃഷി ഒരുങ്ങുന്നത്. പയര്‍, വെണ്ട, തക്കാളി, ക്യാബേജ്, കോളിഫ്‌ലവര്‍, ചോളം, മുളക്,പാവല്‍, കുമ്പളം, വെള്ളരി തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. വാര്‍ഡ് മെമ്പര്‍ ജയശ്രീ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ അഞ്ജു പോള്‍ പദ്ധതി വിശദീകരണം നടത്തി.അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ലൈലാബി എംവി,കൃഷി അസിസ്റ്റന്റുമാരായ പിപി മുഹമ്മദ്കുഞ്ഞ്, രാജിമോള്‍ കെആര്‍, പിടിഎ പ്രസിഡന്റ് നസീമ സുനില്‍, ഹെഡ്മിസ്ട്രസ് വിഎ റഹീമ ബീവി,നൗഷാദ് പിഇ, നവാസ് പിഎം, അസീസ് പുഴക്കര ,കമാലുദ്ദീന്‍ മേയ്ക്കാലില്‍, നൗഫല്‍ കെഎം, ഷമീന ഷഫീഖ്, സജിത അനൂപ്, അജിതരാജ്, സലീന എ, അനീസ കെഎം,ദിവ്യ ശ്രീകാന്ത്, ശുഭ കെ ശശി എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!