നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മതിലില്‍ ഇടിച്ച് കയറി അപകടം: യുവാവിന് ദാരുണാന്ത്യം

കല്ലൂര്‍ക്കാട്: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കല്ലൂര്‍ക്കാട് കുഴുമ്പിത്താഴത്തുണ്ടായ അപകടത്തില്‍ ഏനാനല്ലൂര്‍ ചിറ്റുപറമ്പില്‍ ട്വിങ്കിള്‍ ജാക്‌സണ്‍ (43) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ലിബിന് അപകടത്തില്‍ സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി 8.30ഓടെ ആനിക്കാട് ഭാഗത്ത് നിന്ന് കുഴുമ്പിത്താഴത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് സമീപത്തെ മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ട്വിങ്കിളിനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസറ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.  സംസ്കാരം ബുധനാഴ്ച  2.30 ന് ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.  കുടുംബസമേതം ഖത്തറില്‍ താമസിച്ച് വരുന്ന ട്വിങ്കിള്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. പിതാവ്: പരേതനായ പോള്‍. മാതാവ്: ലീലാമ്മ.  ഭാര്യ: ജാനറ്റ് ആനിക്കാട് പച്ചനാൽ കുടുംബാംഗം. മക്കൾ: എഡ്വിൻ, എൽവിൻ.

 

 

Back to top button
error: Content is protected !!