ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന ആള്‍ പിടിയില്‍

പെരുമ്പാവൂര്‍: ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന ആള്‍ പിടിയില്‍.വടക്കാഞ്ചേരി മൂലംകോട് കുന്നംകാട് കുളക്കംപാടം ഷാബിര്‍ (23) നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ 4 ന് ഒക്കല്‍ താന്നിപ്പുഴ ഭാഗത്ത് ബാങ്കിലേക്ക് നടന്നു പോവുകയായിരുന്നു വയോധികയുടെ മൂന്നര പവന്‍ സ്വര്‍ണ്ണമാല ബൈക്കിലെത്തിയ പ്രതി പൊട്ടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം നടത്തുന്നതിനിടയില്‍ തൃശൂര്‍ ഭാഗത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. സമാനമായ രീതിയില്‍ മൂന്ന് മാലപൊട്ടിക്കല്‍ കേസുകളില്‍ പ്രതിയാണ്. രണ്ടുമാസത്തോളം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ്.ഐമാരായ റിന്‍സ്. എം തോമസ്, ജോഷി മാത്യു, എ.എസ്.ഐ മാരായ എം.കെ.അബ്ദുള്‍ സത്താര്‍, സുഭാഷ് തങ്കപ്പന്‍ എസ്.സി.പി.ഒ പി.എ.അബ്ദുള്‍ മനാഫ് സി.പി.ഒ മാരായ എം.ബി.സുബൈര്‍, ജീമോന്‍ കെ. പിള്ള തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്

Back to top button
error: Content is protected !!