ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

 

കോതമംഗലം :ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കിഴക്കമ്പലം കരിമുകൾ സ്വദേശി മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ കരിമുകൾ കായിമതുരുത്തിൽ ദാസ് ജോസഫ് (43)ആണ് മരിച്ചത്. കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കാരക്കുന്നം കനേഡിയൻ സ്കൂളിന് സമീപം ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്.ദാസ് ജോസഫിന്റെ കൂടെ സഞ്ചരിച്ച കരിമുകൾ കഞ്ഞാണപ്പിള്ളി സ്വദേശി ജോളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ സഞ്ചരിച്ച രണ്ടു പേർ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Back to top button
error: Content is protected !!